ഫൊക്കാന കാനഡ റീജണൽ വൈസ് പ്രസിഡന്‍റായി സോമോൻ സക്കറിയ മത്സരിക്കുന്നു
Monday, February 24, 2020 7:38 PM IST
ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വർഷത്തെ കാനഡ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ബ്രാംപ്റ്റൺ മലയാളി സമാജത്തെ പ്രതിനിധീകരിച്ച് സോമോൻ സക്കറിയ കൊണ്ടൂരാൻ മത്സരിക്കുന്നു. പ്രമുഖ സാമൂഹിക പ്രവർത്തകനും കനേഡിയൻ മലയാളികളുടെ പ്രിയങ്കരനുമായ സോമോൻ ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും ശ്രദ്ധേയനാണ്.

ജോർജി വര്ഗീസ്‌ നേതൃത്വം നൽകുന്ന ടീമിൽ ആയിരിക്കും സോമോൻ സക്കറിയ സ്ഥാനാർഥിയാകുക.

കൊണ്ടൂരാൻ ട്രക്കിംഗ് കമ്പനി ഉടമയായ സോമോനാണ് മലയാളീ ട്രക്കേഴ്‌സ് അസോസിയേഷൻ എം.ഓ.ടി.സി.പ്രസിഡന്‍റ്. ടൊറന്റോ സെന്‍റ് ഇഗ്‌നാത്തിയോസ് ക്നാനായ പള്ളി കമ്മിറ്റി മെമ്പർ ആണ്. കാനഡയിലെ ഒന്റാരിയോ- ലണ്ടനിൽ താമസിക്കുന്ന സോമോൻ കാനഡയിൽ കുടിയേറും മുൻപ് സിഗപ്പൂരിലായിരുന്നു. ഭാര്യ: ആശ സോമോൻ . മക്കൾ: ജാക്ക്, ഡോൺ,ഈഡൻ, ബ്രാഡ്‌ലി,മിഗ്വേൽ.

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർഥി ജോർജി വര്ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർസ്‌ഥാനാർത്ഥി വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ചിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.) എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ