ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂ ജേഴ്‌സി ചാപ്റ്റർ ഉദ്‌ഘാടനം സാം പിട്രോഡ നിർവഹിച്ചു
Sunday, May 31, 2020 10:43 AM IST
ന്യൂജേഴ്സി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരളാ ഘടകം ന്യൂ ജേഴ്‌സി ചാപ്റ്ററിന്‍റെ ഔദ്യോഗികമായ ഉദ്‌ഘാടനം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവഹിച്ചു.

മേയ്‌ 29 നു ചേർന്ന വീഡിയോ കോൺഫറൻസ് മീറ്റിംഗിൽ ഐഒസി യുഎസ്‌എ പ്രസിഡന്‍റ് മൊഹിന്ദർ സിംഗ്‌ ഗിൽസിയൻ , വൈസ്‌ ചെയർമാൻ ജോർജ്‌ എബ്രഹാം, ഐഒസി സീനിയർ വൈസ്‌ പ്രസിഡന്‍റ് ഹർഭജൻ സിംഗ്‌, കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട്‌, ചെയർമാൻ തോമസ്‌ മാത്യു, മറ്റു സീനിയർ നേതാക്കൾ തുടങ്ങിയവർ പുതിയ ചാപ്റ്ററിനു ആശംസകൾ നേർന്നു. ചടങ്ങിൽ ന്യൂജേഴ്‌സി ചാപ്റ്റർ പ്രതിനിധികളെ നാഷണൽ നേതൃത്വത്തിന് പരിചയപ്പെടുത്തി.

അമേരിക്കയിൽ എഐസിസി യുടെ അംഗീകാരം ഇല്ലാത്ത സംഘടനകളേയും അത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരേയും ‌ഐഒസിയുടെ കീഴിൽ ഒരുമിച്ചുകൊണ്ടുപോകുന്നതിന്‍റെ ആവശ്യകത യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും പങ്കുവച്ചു. കോൺഗ്രസ്‌ പാർട്ടിക്കു ശക്തി പകരുവാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡന്‍റ് രാജീവ് മോഹൻ, ജനറൽ സെക്രട്ടറിമാർ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കൽ. സെക്രട്ടറിമാരായ എൽദോ പോൾ, ജോഫി മാത്യു, വൈസ് പ്രസിഡന്‍റുമാരായ ഷിജോ പൗലോസ്, മേരി ജോബ് , ഐടി വിഭാഗം ചെയർ ബിജു ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ മോബിൻ സണ്ണി, സാജു മാരോത്ത് ജയിംസ് ജോർജ് ,നിഷാദ് ബാലൻ, വർഗീസ് തോമസ്, ബൈജു വർഗീസ്, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ പോൾ കറുകപ്പള്ളിൽ, യോഹന്നാൻ ശങ്കരത്തിൽ, വിശാഖ് ചെറിയാൻ, സതീഷ് നായർ, ജേക്കബ് പടവത്ത് , ഉഷാ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള