മ​റി​യാ​മ്മ മ​ത്താ​യി നി​ര്യാ​ത​യാ​യി
Thursday, July 2, 2020 7:51 PM IST
ന്യൂ​യോ​ർ​ക്ക്: പേ​രാ​ലും​മൂ​ട്ടി​ൽ വാ​ഴു​വേ​ലി​ൽ മ​ണ​ലി​ക്ക​ൽ പ​രേ​ത​നാ​യ മ​ത്താ​യി ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ മ​ത്താ​യി (98) നി​ര്യാ​ത​യാ​യി. കേ​ര​ള സ​മാ​ജം ഓ​ഫ് യോ​ങ്കേ​ഴ്സി​ന്‍റെ സെ​ക്ര​ട്ട​റി​യും, സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ത്താ​യി ജോ​ണ്‍ (ബാ​ബു ക​ല്ലൂ​പ്പാ​റ) മ​ക​നാ​ണ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന് പു​റ​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഇ​ര​വി​പേ​രൂ​ർ കു​റു​ന്തേ​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​റ്റു​മ​ക്ക​ൾ: അ​നി​യ​ൻ​കു​ഞ്ഞ്, കു​ഞ്ഞൂ​ഞ്ഞൂ​ട്ടി, ബാ​ബു, അ​മ്മു​ക്കു​ട്ടി, കു​ഞ്ഞ​മ്മ, മോ​ളി, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ . മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ, ആ​ന്‍റ​ണി, അ​മ്മി​ണി, ലീ​ലാ​മ്മ, സ​ണ്ണി, മോ​ളി, പ​രേ​ത​നാ​യ ജോ​ർ​ജ്.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് അ​ല​ക്സ്