ഹോ​ളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ൺ അ​ന്ത​രി​ച്ചു
Monday, July 13, 2020 6:40 PM IST
ലോ​സ്ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ടി കെ​ല്ലി പ്രെ​സ്റ്റ​ൺ (57) അ​ന്ത​രി​ച്ചു. സ്ത​നാ​ർ​ബു​ധ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ട്വി​ൻ​സ്, ഫ്രം ​ഡ‌​സ്‌​റ്റ്‌ റ്റി​ൽ ഡോ​ൺ, ജെ​റി മ​ഗ്വൈ​ർ, ദ ​ക്യാ​റ്റ് ഇ​ൻ ദ ​ഹാ​റ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്.

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ൻ ജോ​ൺ ട്ര​വോ​ൾ​ട്ട ഭ​ർ​ത്താ​വാ​ണ്. അ​ദ്ദേ​ഹ​മാ​ണ് കെ​ല്ലി​യു​ടെ മ​ര​ണ​വാ​ർ​ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.

2009 ജനുവരിയില്‍ ബഹമാസിലെ കുടുംബത്തിന്‍റെ അവധിക്കാല വസതിയില്‍വച്ച് 16 വയസുള്ള മകന്‍ ജെറ്റ് ട്രാവോള്‍ട്ട മരിച്ചിരുന്നു. ദമ്പതികള്‍ക്ക് എല്ല ബ്ലൂ, ബെഞ്ചമിന്‍ എന്നീ മറ്റു രണ്ടു മക്കളുണ്ട്.

ട്രാവോള്‍ട്ടയും പ്രെസ്റ്റണും 1988 ലെ 'ദി എക്‌സ്‌പെര്‍ട്‌സ്' ചിത്രീകരണത്തിനിടെയാണ് കണ്ടുമുട്ടിയത്. 2018 ല്‍ പുറത്തിറങ്ങിയ 'ഗോട്ടി' എന്ന സിനിമയില്‍ അവര്‍ അവസാനമായി അഭിനയിച്ചത്.