ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്
Monday, July 13, 2020 10:41 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​ന് ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ന​ൽ​കു​ന്നു. ഷി​ക്കാ​ഗോ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ 20നു ​മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ പ​ക്ക​ൽ പേ​ര് ന​ൽ​കേ​ണ്ട​താ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ​ച്ച​ക്ക​റി കൃ​ഷി ഓ​ഗ​സ്റ്റ് 25 ന് ​ജ​ഡ്ജിം​ഗ് പാ​ന​ൽ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തു​ന്ന​താ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ

1. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണം.

2. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ 20നു ​മു​ൻ​പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

3. മി​നി​മം അ​ഞ്ചു ത​രം പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യും അ​തി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും കേ​ര​ള പ​ച്ച​ക്ക​റി കൃ​ഷി ആ​യി​രി​ക്കു​ക​യും ചെ​യ്യ​ണം.

4. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് മ​റി​യം കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ ഓ​ർ​മ്മ​ക്കാ​യി ചാ​ക്കോ​ച്ച​ൻ കി​ഴ​ക്കേ​ക്കു​റ്റും, ര​ണ്ടാം സ്ഥാ​ന​ത്തി​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് സ​ണ്ണി വ​ള്ളി​ക്ക​ള​വും, മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​നു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ്) : 847 477 0564, ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി) : 312 685 6749,

സാ​ബു ക​ട്ട​പ്പു​റം : 847 781 1452 , ലീ​ല ജോ​സ​ഫ് : 224 578 5262, ജ​സി റി​ൻ​സി : 773 322 2554,

ര​ഞ്ച​ൻ എ​ബ്ര​ഹാം : 847 287 0661, മേ​ഴ്സി കു​ര്യാ​ക്കോ​സ് : 773 865 2456

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം