ഓർമ്മ സിൽവർ ജൂബിലി നിറവിൽ
Friday, August 7, 2020 2:33 PM IST
ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ,(ഓര്‍മ്മ) സില്‍വര്‍ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ അത്യധ്വാനം ചെയ്യുന്ന ഫസ്റ്റ് ലൈന്‍ സ്റ്റാഫിനെ അനുമോദിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ്.

ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി പിന്നണി ഗായിക ശ്രീയ ജയദീപ് & ടീമിന്റെ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി പ്രസിഡന്റ് ജിജോ ചിറയില്‍, സെക്രട്ടറി കൃഷ്ണ ശ്രീകാന്ത്, ട്രെഷറര്‍ നെബു സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് മാത്യു സൈമണ്‍, ജോയിന്റ് സെക്രട്ടറി ജോബി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം