ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ
Friday, August 14, 2020 5:00 PM IST
പെൻസിൽവാനിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ നിലവിൽവന്നു. പുതിയ ഭാരവാഹികളായി ചെറിയാൻ കോശി (പ്രസിഡന്‍റ്), ഷാജി മത്തായി, പി.കെ. സോമരാജൻ (വൈസ് പ്രസിഡന്‍റുമാർ), ബിനു സി. തോമസ് (ജനറൽ സെക്രട്ടറി), റിജിൽ ജോർജ് (സെക്രട്ടറി), റോജിഷ് സാമുവേൽ (ട്രഷറർ), സുനിത അനീഷ് (വിമൻസ് ചെയർപേഴ്സൺ), വിനി ജോബിൻ (യൂത്ത് ചെയർ പേഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശീയ അധ്യക്ഷ ലീലാ മാരേട്ട് ആണ് പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. ഊർജ സ്വലതയും യുവത്വവും നിറഞ്ഞ പുതിയ നേതൃത്വം അമേരിക്കയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് ലീലാ മാരേട്ട് പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസ് പാർട്ടിയോട് അനുഭാവമുള്ള എല്ലാ ജനങ്ങളേയും ഒന്നിച്ചു കൊണ്ടുവരാൻ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്‌തമാക്കുമെന്ന് പ്രസിഡന്‍റായി ചുമതലയേറ്റ ചെറിയാൻ കോശി അറിയിച്ചു.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ അന്താരാഷ്ട്ര അദ്ധ്യക്ഷൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനത്തോടെ പെൻസിൽവേനിയ ചാപ്റ്റർ ആഗോള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ ഭാഗമായിത്തീരും.

അംഗത്വം ലഭിക്കുവാൻ വിളിക്കേണ്ട നമ്പർ: ബിനു സി.തോമസ് 215 252 6643.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള