സന്നദ്ധ സുവിശേക സംഘം വെബിനാർ ഓഗസ്റ്റ് 15 ന്
Friday, August 14, 2020 6:27 PM IST
ലോസ്ആഞ്ചലസ്: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൺ മഹാമാരിക്കാലത്തെ ആശങ്കകളും മാനസിക സംഘര്‍ങ്ങളും പരിഹാര മാര്‍ഗങ്ങള്‍ തേടി "വിശ്വാസ ജീവിതം മഹാമാരിക്കൊപ്പം' എന്ന പേരിൽ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 15 നു (ശനി) വൈകുന്നേരം ആറിന് (ഇന്ത്യന്‍ സമയം, ഞായർ രാവിലെ 6.30) നടക്കുന്ന സൂം മീറ്റിംഗില്‍ ഗവേഷകനും എംമറി യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ ജോഷി ജയിക്കബ്, സഭാ വൈദികനും പ്രഭാഷകനുമായ റവ. പി.എം. മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്യും. വെസ്റ്റേണ്‍ റീജൺ വെബ്‌സൈറ്റായ www.wrmtvea.us ലും ഫേസ്ബുക്ക് പേജിലും ഫേസിംഗ് കോവിഡ് 19 എന്ന യൂട്യൂബ് ലിങ്കിലും തല്‍സമയം കാണാവുന്നതാണ്.

വെസ്റ്റേണ്‍ റീജൺ പ്രസിഡന്‍റ് റവ. ഗീവര്‍ഗീസ് കൊച്ചുമ്മന്‍, വൈസ് പ്രസിഡന്‍റ് കുര്യന്‍ വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പ് ജയ്ക്കബ്, സെക്രട്ടറി രാജേഷ് മാത്യു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

റിപ്പോർട്ട്: മനു ടി. തുരുത്തിക്കാടൻ