ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ അനുമോദന സമ്മേളനം 26 ന്, ഉമ്മൻ ചാണ്ടി പങ്കെടുക്കും
Friday, September 25, 2020 5:22 PM IST
ഹൂസ്റ്റൺ : നിയമസഭാ സാമാജികത്വത്തിന്‍റെ അതുല്യമായ 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതിനു നടത്തപ്പെടുന്ന വിപുലമായ സമ്മേളനത്തിന്‍റെ ക്രമീകരണ ങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 26 നു (ശനി) രാവിലെ 11 ന് (സെൻട്രൽ ടൈം) വെർച്വൽ മീറ്റിംഗായി (സൂം) നടത്തപ്പെടുന്ന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി മുഴുവൻ സമയവും പങ്കെടുക്കുന്നതാണ്.

ചാപ്റ്റർ പ്രസിഡന്‍റ് ജെയിംസ് കൂടൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതവും സെക്രട്ടറി സജി ജോർജ് മാരാമൺ നന്ദിയും പറയും.

കേരളത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമുന്നതരായ നേതാക്കളായ ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി, കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്‌, ആന്‍റോ ആന്‍റണി എംപി , രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് , ഷാഫി പറമ്പിൽ, വി.ടി.ബൽറാം തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളായ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം,ദേശീയ പ്രസിസന്‍റ് മൊഹിന്ദർ സിംഗ് ,ചാപ്റ്റർ ചെയർമാൻ റോയി മോന്താനാ ,ഐഒസി കേരള ദേശീയ പ്രസിഡന്‍റ് ലീലാ മാരേട്ട് ,ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ തുടങ്ങിയ നേതാക്കളും ഫോമാ,ഫൊക്കാന,ഡബ്ല്യുഎംസി, പ്രസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. ഐഒസി ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ഹരി നമ്പൂതിരി മോഡറേറ്റർ ആയിരിക്കും .

ഐഒസി കേരള ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന സമ്മേളനത്തിൽ എല്ലാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു,

സൂം മീറ്റിംഗ് ഐഡി - 668 380 4507
പാസ് വേർഡ് - [email protected]

വിവരങ്ങൾക്ക്: ജെയിംസ് കൂടൽ 914 987 1101, ജീമോൻ റാന്നി 407 718 4805, സൈമൺ വാളച്ചേരിൽ 847 630 0037, സജി ജോർജ് മാരാമൺ 214 714 0838

റിപ്പോർട്ട്: ജീമോൻ റാന്നി