ഫോമാ അനുശോചിച്ചു
Friday, October 16, 2020 6:11 PM IST
ഡാളസ്: മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്‍റെ വേർപാടിൽ അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമാ) അനുശോചിച്ചു.

" വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്ന് നമ്മെ പഠിപ്പിച്ച , വേദനകളുടെ വേദപുസ്തകം തീർത്ത മഹാകവി ‌ അക്കിത്തം അച്യുതൻ നമ്പൂതിരി കേരളീയ നവോദ്ധാന ചരിത്രത്തിന്‍റെ ഭാഗം കൂടിയായിരുന്നു. കവിതയ്ക്ക് പുറമേ നിരവധി ചെറുകഥകളും ലേഖനങ്ങളും വിവർത്തനങ്ങളും തൂലികാചിത്രങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട് . നാടകനടനായും സാമൂഹ്യപരിഷ്കർത്താവായും തിളങ്ങി .

മനുഷ്യസ്‌നേഹത്തിന്‍റെ, സഹാനുഭൂതിയുടെ മഹാകവിയായി പദ്‌മശ്രീ അക്കിത്തം നമ്മോടൊപ്പം നമ്മുടെ മനസിൽ എന്നും ഉണ്ടാവുമെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ് റ്റി. ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്ര ട്ടറി ജോസ് മണക്കാട്ട് , ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പറഞ്ഞു.