കെഎച്ച്എന്‍എ അനുശോചിച്ചു
Friday, October 16, 2020 7:32 PM IST
ഫിനിക്‌സ്: മഹാകവി അക്കിത്തത്തിന്‍റെ വേർപാടിൽ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. വേദ സാഹിത്യത്തിന്‍റെ ധര്‍മ്മ സന്ദേശം തന്‍റെ രചനകളിലൂടെ പ്രതിഫലിപ്പിച്ച സാഹിത്യകാരനെയാണ് മഹാകവി അക്കിത്തത്തിന്‍റെ വിയോഗത്തോടെ നഷ്ടമായതെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സനാതന ധര്‍മ്മത്തിന്‍റെ പ്രചരണാര്‍ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെഎച്ച്എന്‍എ യ്ക്ക് അക്കിത്തത്തിന്‍റെ അനുഗ്രഹം ലഭിച്ചിരുന്നതായി പ്രസിഡന്‍റ് ഡോ. സതീഷ് അമ്പാടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെഎച്ച്എന്‍എ ഏര്‍പ്പെടുത്തിയ പ്രഥമ ആര്‍ഷ ദര്‍ശന പുരസ്‌ക്കാരം മഹാകവി അക്കിത്തത്തിനാണ് നല്‍കിയത്. സംഘടനയുടെ ഔദ്യോഗിക മാസികയുടെ ഇത്തവണത്തെ ഓണപ്പതിപ്പില്‍ 'ഝംകാരം' എന്ന സ്വന്തം കവിത അക്കിത്തം നല്‍കുകയും ചെയ്തതായി സതീഷ് അമ്പാടി അനുസ്മരിച്ചു.

റിപ്പോർട്ട്: പി. ശ്രീകുമാര്‍