മാർത്തോമ സഭയുടെ അമരക്കാരന് കൈരളി ആർട്സ് ക്ലബ് ഓഫ് നോർത്ത് ഫ്ലോറിഡയുടെ ആദരാഞ്ജലികൾ
Tuesday, October 20, 2020 5:58 PM IST
ഫ്ലോറിഡ: മാർത്തോമ സഭയുടെ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തായ്ക്ക് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് ആദരാഞ്ജലികൾ അർപ്പിച്ചു.

കഴിഞ്ഞ 13 വർഷമായി മാർത്തോമ സഭയെ മുന്നിൽ നിന്ന് നയിച്ചുകൊണ്ടിരുന്ന സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തായുടെ വേർപാട് സഭയ്ക്കും സഭ മക്കൾക്കും തീർക്കാനാവാത്ത നഷ്ടമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. സഭയ്ക്ക് വ്യക്തമായ ദിശാബോധം നൽകികൊണ്ട് സഭയെ മുന്നിൽ നിന്ന് നയിച്ച തിരുമേനിയെ മാർത്തോമ സഭയും ക്രൈസ്തവ സമൂഹവും എക്കാലവും സ്‌മരിക്കുമെന്നും അനുശോചനസന്ദേശത്തിൽ പ്രസിഡന്‍റ് വർഗീസ് ജേക്കബ് അറിയിച്ചു.

വൈദികനെന്ന നിലയിൽ 63 വർഷം മുമ്പ് മാർത്തോമ സഭയിൽ അജപാലന ദൗത്യം ആരംഭിച്ച അദ്ദേഹം സഭയുടെ പരമോന്നത സ്ഥാനത്ത് എത്തിയപ്പോഴും സഭയുടെ വിശ്വസ്തദാസനായി തന്നെ നിലകൊണ്ട് ഏവരുടെയും ഹൃദ്യം കവർന്ന വ്യക്തി പ്രഭ കാത്തു സൂക്ഷിച്ചു. സഭയുടെ യശസ് വാനോളമുയർത്തിയ തിരുമേനിയുടെ വേർപാടിൽ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ എല്ലാ അംഗങ്ങളും വേദനിക്കുന്നതായും വർഗീസ് ജേക്കബ് അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ