ആലപ്പുഴ: ഭ​ർ​ത്താ​വ് മ​രി​ച്ച​ത് മ​ന​സി​ലാ​കാ​തെ ഭാ​ര്യ മൂ​ന്ന് നാ​ൾ കൂ​ട്ടി​രു​ന്നു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ എ​ര​മ​ല്ലൂ​ർ തേ​രേ​ഴ​ത്ത് ഗോ​പി (72) ആ​ണ് മ​രി​ച്ച​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ് ഗോ​പി​യു​ടെ ഭാ​ര്യ ഷീ​ല. ഗോ​പി മ​രി​ച്ച​ത് ഷീ​ല​യ്ക്ക് മ​ന​സി​ലാ​കാ​തെ വ​ന്ന​താ​വാം വി​വ​രം പു​റ​ത്ത​റി​യാ​ൻ വൈ​കി​യ​തെ​ന്ന് ക​രു​തു​ന്നു.

മൂ​ന്ന് ദി​വ​സം മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ഇ​തേ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഷീ​ല​യ്ക്ക് മൃ​ത​ദേ​ഹ​ത്തി​ൽ പു​ഴു​വ​രി​ച്ചി​ട്ട് പോ​ലും ഗോ​പി മ​രി​ച്ചെ​ന്ന് മ​ന​സി​ലാ​യി​ല്ല.