ജോൺ തോമസ് ഡാളസിൽ നിര്യാതനായി
Wednesday, November 25, 2020 2:03 PM IST
‌ ഡാളസ് :ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗവും വ്യവസായിയുമായിരുന്ന ജോൺ തോമസി (പൊന്നച്ചൻ - 72) ന്‍റെ നിര്യാണത്തിൽ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ് ഓഫ് ഡാളസ് അനുശോചിച്ചു.

കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളിയായിരുന്ന പൊന്നച്ചൻ ഡാളസിലെ കെ ഇ സിഎഫിന്‍റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യയമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അനുശോചന സന്ദേശത്തിൽ പറയുന്നു.

പൊതു ദർശനവും സംസ്കാര ശുശ്രൂഷയും നവംബർ 27, 28 (വെള്ളി ,ശനി ) ദിവസങ്ങളിൽ ഡാളസിൽ നടക്കും .

റിപ്പോർട്ട്: പി.പി. ചെറിയാൻ