ഫൊക്കാന വിമെൻസ് ഫോറം ഉദ്ഘാടനം ജനുവരി 23ന്; കെ.കെ. ശൈലജ ടീച്ചർ മുഖ്യാതിഥി
Friday, January 22, 2021 5:06 PM IST
ന്യൂജേഴ്‌സി: ഫൊക്കാന വിമെൻസ് ഫോറം പ്രവർത്തനോട്‌ഘാടനം ജനുവരി 23 നു (ശനി) രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30ന്) വെർച്വൽ മീറ്റിംഗിലൂടെ മന്തി കെ.കെ.ശൈലജ ടീച്ചർ നിർവഹിക്കും.

"സ്നേഹസ്പർശം' എന്ന പേരിൽ നടത്തുന്ന വിമെൻസ് ഫോറത്തിന്‍റെ ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ മലയാള രാഷ്ട്രീയ-സിനിമ-ഉദ്യോഗസ്ഥ തലത്തിലെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി അറിയിച്ചു.

ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വീണ ജോർജ് എംഎൽഎ, കേരള കോൺഗ്രസ് എം. വനിത നേതാവ് നിഷ ജോസ്, മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മഞ്ജു വാര്യർ, മന്യ നായിഡു, അഭിരാമി സുരേഷ്, ജഡ്ജ് ജൂലി മാത്യു, റോക്‌ലാൻഡ് കൗണ്ടി മജോറിറ്റി ലീഡർ ഡോ.ആനി പോൾ, കേരള പോലീസ് ഹൈടെക്ക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോൻ, വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ, പ്രമുഖ വനിത വ്യവസായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ലോക പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കും.

ഫൊക്കാന വിമെൻസ് ഫോറം ഇന്‍റർനാഷണൽ റീലേഷൻസ് ചെയർപേഴ്സൺ മിനി സാജൻ, ഫൊക്കാന വിമെൻസ് ഫോറം ഇന്‍റർനാഷണൽ കോഓർഡിനേറ്റർ രമ ജോർജ്, ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡീഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു പ്രസംഗിക്കും. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി സ്വാഗതവും സെക്രട്ടറി ഡോ. സജിമോൻ ആന്‍റണി നന്ദിയും പറയും.

ഫൊക്കാന വിമെൻസ് ഫോറത്തിന്‍റെ അമ്പതോളം വരുന്ന ഇന്‍റർനാഷണൽ കോഓർഡിനേറ്റർമാരും റീജിയണൽ കോർഡിനേറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫൊക്കാന വിമെൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, വിമൻസ് ഫോറം ഇന്‍റർനാഷണൽ റിലേഷൻസ് ചെയർ പേഴ്സൺ മിനി സാജൻ, ഫൊക്കാന വിമൻസ് ഫോറം ഇന്‍റർനാഷണൽ കോഓർഡിനേറ്റർ രമ ജോർജ്, ഇന്‍റർനാഷണൽ കമ്മിറ്റി മെമ്പർമാരായ സിമി റോസ് ബെൽ ജോൺ, സൂസി ജോയി, ദീപ്തി വിജയകുമാർ, വിമൻസ് വിമൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത പോൾ, മേരി ഫിലിപ്പ്, മോണിക്ക സണ്ണി, ഡോ. ബ്രിജിറ്റ് ജോർജ്, ഡോ.സൂസന്‍ ചാക്കോ, മഞ്ജു ജോൺ, ബിലു കുര്യൻ, രേവതി പിള്ള, തൃഷ സദാശിവൻ, ഡോ. മഞ്ജു സാമുവേൽ, സുനിത ഫ്ലവർഹിൽ, താര കുര്യൻ, വിമൻസ് ഫോറം മുൻചെയർപേഴ്സൺ ലീല മാരേട്ട്, ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ള, കൺവൻഷൻ കമ്മിറ്റി കോ-ചെയർ ലിബി ഇടിക്കുള, കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് പ്രസിഡന്‍റ് ഷൈനി പുരുഷോത്തമൻ, വിമൻസ് ഫോറം നാഷണൽ കമ്മിറ്റി മെമ്പർമാരായ ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുൺ, പ്രിയ നായർ, ലീല ജോസഫ്, മരിയ തോട്ടുകടവിൽ, ഷൈൻ ആൽബർട്ട്, ഡെയ്സി തോമസ് , മേരിക്കുട്ടി മൈക്കിൾ, ഉഷ ചാക്കോ, ഫെമിൻ ചാൾസ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്കർ, റീനമോൾ അലക്സ്, റീനു ചെറിയാൻ , എൽസി മരങ്ങോലി, സരൂപ അനിൽ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമായ ഗ്രേസ് മരിയ ജോസഫ്, ഗീത ജോർജ്, എന്നിവരാണ് വിമെൻസ് ഫോറത്തിന്‍റെ മുഖ്യ സംഘാടകർ.

ഉദ്ഘാടനത്തോടനുബന്ധിച്ച് മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാടിന്‍റെ മാജിക്ക് ഷോയും ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ സിംഗ് ആൻഡ് വിൻ സംഗീത മത്സരത്തിലെ വിജയികളായ എലിസബത്ത് ഐപ്പ്, ഡോ.ഡയാന ജെയിംസ് എന്നിവരുടെ ഗാനങ്ങളും കേരളത്തിൽ നിന്നുള്ള പ്രഫഷണൽ കഥകളി ആർട്ടിസ്റ്റ് കലാമണ്ഡലം ആദിത്യൻ കഥകളി, വിമൻസ് ഫോറം അംഗംങ്ങളുടെ മോഹിനിയാട്ടം, കേരള നടനം, മാർഗം കളി മറ്റു നിരവധി കലാരൂപങ്ങളും അരങ്ങേറും.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:

Join Zoom Meeting: https://us02web.zoom.us/j/86285925409

Meeting ID: 862 8592 5409

+13126266799,,86285925409# US (Chicago)
+16465588656,,86285925409# US (New York)

Dial by your location: +1 312 626 6799 US (Chicago), +1 646 558 8656 US (New York), +1 301 715 8592 US (Washington D.C), +1 669 900 9128 US (San Jose), +1 253 215 8782 US (Tacoma), +1 346 248 7799 US (Houston)

Find your local number: https://us02web.zoom.us/u/kS1BbKwmM

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ