കൈരളി ആർട്സ് ഫ്‌ളോറിഡ വാക്‌സിൻ സെമിനാർ
Sunday, February 21, 2021 12:36 PM IST
ഫ്ലോറിഡ: ഫ്ലോറിഡയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വളരെയധികം ഇടപെടലുകൾ നടത്തുന്ന കൈരളി ആർട്സ് ക്ലബ് ഓഫ്‌ സൗത്ത് ഫ്ലോറിഡ കോവിഡ് 19 വാക്‌സിൻ ഉപയോഗത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രമുഖ ഡോക്ടർമാരായ ഡോ. എബ്രഹാം മാത്യു, ഡോ. ബിനു ജേക്കബ്, ഡോ. ബെനിറ്റാ ജോസഫ്‌ എന്നിവർ നേതൃത്വം നൽകുന്ന ചർച്ചകളിൽ ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ.

ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ ഡോ മാമ്മൻ സി ജേക്കബ് ആണ്‌ ഈ സെമിനാർ കോർഡിനേറ്റ് ചെയ്യുന്നത്. കൈരളി പ്രസിഡന്‍റ് വർഗീസ് ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ, ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഈ വർത്തയോടൊപ്പം നൽകിയിരിക്കുന്ന ഫ്ലയറിൽ പറഞ്ഞിരിക്കുന്നവരുടെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Georgy FOKANA President is inviting you to a scheduled Zoom meeting.
Topic: Kairali Arts Florida COVID Awareness Seminar
Time: Feb 21, 2021 06:00 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/87873707387
Meeting ID: 878 7370 7387
One tap mobile
+13126266799,,87873707387# US (Chicago).

റിപ്പോർട്ട്: ഡോ. മഞ്ചു സാമുവേൽ