പത്മ പുരസ്‌ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കുന്നു
Sunday, February 21, 2021 12:53 PM IST
ഫീനക്‌സ്: ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരം ലഭിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കും. ഫെബ്രുവരി 21 ഇന്ത്യന്‍ സമയം രാത്രി ഒന്പതിനു വെര്‍ച്ച്വല്‍ മീറ്റിംഗായിട്ടാണ് പരിപാടി.

പത്മഭുഷന്‍ ലഭിച്ച ഗായിക കെ എസ് ചിത്ര, പത്മശ്രീ ലഭിച്ച ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പിടി ഉഷയുടെ പരിശീലകന്‍ ദ്രോണാചാര്യ ഒഎം നമ്പ്യാര്‍, തോല്‍പാവക്കൂത്ത് കലാകാരന്‍ കെകെ രാമചന്ദ്ര പുലവര്‍ (കല), ബാലന്‍ പൂതേരി (സാഹിത്യം), ഡോ.ധനഞ്ജയ് ദിവാകര്‍ സഗ്ദേവ് (വൈദ്യശാസ്ത്രം) എന്നിവരാണ് ആദരിക്കപ്പെടുന്നത്.

ഗായകന്‍ ജി വേണുഗോപാല്‍, ജനം സിഇഒ വിശ്വരൂപന്‍, കെഎച്ച്്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, സനല്‍ ഗോപി, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും

റിപ്പോർട്ട്: പി. ശ്രീകുമാര്‍