കെ.എം. ജോർജിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Saturday, March 6, 2021 11:19 AM IST
ഫ്ലോറിഡ: അന്തരിച്ച വ്യവസായ പ്രമുഖനും മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ എം. ജി. ജോർജിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ വലിയ ബിസിനസ് ശൃഖലയുടെ ഉടമയും കേരളത്തിലെ ഏറ്റവും വലിയ ആസ്തിയുമുള്ള ബിസിനസ് സ്ഥാപനത്തിന്റെ ചെയർമാനുമായ എം.ജി. ജോർജ് ഫൊക്കാനയുടെ അടുത്ത സുഹൃത്ത് ആയിരുന്നുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.

ഒരു വലിയ ബിസിനസ് ഗ്രൂപ്പിന്‍റെ ഉടമ എന്നതിനപ്പുറം നല്ല മനുഷ്യ സ്നേഹിയെയാണ്‌ നമുക്ക് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 4000ത്തിനു മുകളിൽ ബ്രാഞ്ചുകളുള്ള മുത്തൂറ്റ് ഗ്രൂപ്പിൽ ആയിരക്കണക്കിന് പേരാണ് തൊഴിൽ ചെയ്യുന്നത്.
അദ്ദേഹത്തിന്റെ വേർപാടിൽ കുടുബാംഗങ്ങൾക്കും മുത്തൂറ്റ് ഗ്രൂപ്പിലെ ജീവനക്കാർക്കുമുണ്ടായ ദുഃഖത്തിൽ ഫൊക്കാനയും പങ്കുചേരുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.