മി​ഷി​ഗ​ണി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച 246 പേ​ർ​ക്കു കോ​വി​ഡ്; മൂ​ന്നു മ​ര​ണം
Wednesday, April 7, 2021 11:15 PM IST
മി​ഷി​ഗ​ണ്‍: മി​ഷി​ഗ​ണ്‍ സം​സ്ഥാ​ന​ത്ത് ര​ണ്ടു ഡോ​സ് കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച​വ​രി​ൽ 246 പേ​ർ​ക്കു വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും മൂ​ന്നു​പേ​ർ ഇ​തി​നെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച​തി​നു ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ലാ​ണ് ഇ​വ​രി​ൽ വീ​ണ്ടും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. കു​ത്തി​വ​യ്പ്പു ല​ഭി​ച്ച​വ​രി​ൽ പ​ല​രി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും എ​ല്ലാ​വ​രും ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ന്‍റ് ഹൂ​മ​ണ്‍ സ​ർ​വീ​സ് വ​ക്താ​വ് ലി​ൻ സ്റ്റി​ഫി​ൻ പ​റ​ഞ്ഞു.

എ​ങ്ങ​നെ​യാ​ണ് വീ​ണ്ടും വൈ​റ​സ് സ​ജീ​വ​മാ​യ​തെ​ന്ന് സി​ഡി​സി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​വ​രി​ൽ കോ​വി​ഡി​ന്‍റെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ര്യ​മാ​യി പ്ര​ക​ട​മ​ല്ലെ​ന്നും, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​ർ​ഥം 117 പേ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച മൂ​ന്നു പേ​രും. മൂ​ന്നു പേ​രും വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച​തി​നു മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ലി​ൻ വെ​ളി​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​യാ​യ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 14 ദി​വ​സ​ത്തി​ന​കം രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി വ​ർ​ധി​ക്കും. ചി​ല​രി​ൽ മാ​ത്ര​മേ രോ​ഗ​പ്ര​തി​രോ​ധം ല​ഭി​ക്കു​ന്ന​തി​നു കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ക​യു​ള്ളൂ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു മി​ഷി​ഗ​ണി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് സം​സ്ഥാ​ന​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 700,000 ക​വി​ഞ്ഞി​ട്ടു​ണ്ട്.

ദി​നം​പ്ര​തി 50,000 കു​ത്തി​വ​യ്പു​ക​ൾ എ​ന്ന​തി​ൽ നി​ന്നും ദി​നം 100,000 ആ​യി വ​ർ​ധി​പ്പി​ച്ച​താ​യി ഗ​വ​ർ​ണ​ർ ഗ്രെ​ച്ച​ൻ വി​റ്റ്മ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ