കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
Sunday, July 13, 2025 2:49 PM IST
കോഴിക്കോട്: കുറ്റിച്ചിറയിൽ നീന്താനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. പയ്യാനക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. ബീച്ചിൽ ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം കുറ്റിച്ചിറയിൽ നീന്താനെത്തിയ യഹിയ മുങ്ങിത്താഴുകയായിരുന്നു.
ഉടൻ നാട്ടുകാരും ഫയർഫോഴ്സ് സ്കൂബ ടീം സംഘവും തിരച്ചിൽ നടത്തി യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.