ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Sunday, July 13, 2025 3:02 PM IST
കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്.
മേയ് 23നായിരുന്നു അപകടം. എട്ടുവയസുകാരിയായ മകളുടെ ചികിത്സയ്ക്കെത്തിയ സുനിൽ ആശുപത്രി വളപ്പിനു പുറത്തേക്ക് നടക്കുമ്പോൾ തലയിൽ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് സുനിൽ മരണത്തിനു കീഴടങ്ങിയത്.