റ​വ. ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ
Thursday, May 13, 2021 9:09 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന പ്രോ​ഗ്രാം മാ​നേ​ജ​രാ​യി റ​വ. ക്രി​സ്റ്റ​ഫ​ർ പി. ​ഡാ​നി​യേ​ൽ നി​യ​മി​ത​നാ​യി റ​വ. ഡോ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ് സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് ക്രി​സ് അ​ച്ച​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ക്രി​സ് അ​ച്ച​ൻ ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം തി​രു​വ​ല്ല മാ​ർ​ത്തോ​മ വൈ​ദീ​ക സെ​മി​നാ​രി​യി​ൽ നി​ന്നും നാ​ലു​വ​ർ​ഷം ബി​ഡി ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. 2012ൽ ​മാ​ർ​ത്തോ​മാ സ​ഭ​യി​ലെ പൂ​ർ​ണ സ​മ​യ പ​ട്ട​ക്കാ​ര​നാ​യി സ​ഭ ശു​ശ്രു​ഷ​യി​ൽ പ്ര​വേ​ശി​ച്ചു. ന്യൂ​ജേ​ഴ്സി, ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ ഇ​ട​വ​ക​ളി​ൽ വി​കാ​രി​യാ​യും യൂ​ത്ത് ചാ​പ്ലി​യ​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഭ​ദ്രാ​സ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ ചു​മ​ത​ല​യ്ക്കു പു​റ​മെ ക​ണ​ക്ടി​ക​ട്ട് ജെ​റു​സ​ലേം ഇ​ട​വ​ക വി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക്രി​സ് അ​ച്ച​നോ​ടൊ​പ്പം നീ​തി കൊ​ച്ച​മ്മ​യും സ​ഭ​യു​ടെ സ​ജീ​വ സേ​വ​ന​ത്തി​ലാ​ണ്. ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ച അം​ഗ​മാ​ണ് ക്രി​സ് അ​ച്ച​ൻ. 2021 വ​രെ ഭ​ദ്രാ​സ​ന പ്രോ​ഗ്രാം മാ​നേ​ജ​രാ​യി സ്തു​ത്യ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ച സ​ഭ​യി​ലെ സീ​നി​യ​ർ പ​ട്ട​ക്കാ​ര​നാ​യ റ​വ. ഡോ. ​ഫി​ലി​പ്പ് വ​ർ​ഗീ​സി​നും എ​ലി​സ​ബേ​ത് കൊ​ച്ച​മ്മ​ക്കും ഭ​ദ്രാ​സ​നം സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പും ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ