ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
Thursday, September 23, 2021 7:11 PM IST
ഫിലഡൽഫിയ: കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) പെൻസിൽവാനിയ കേരള ചാപ്റ്ററിന്‍റെ ഉദ്ഘാടനം ലീല മാരേട്ട് നിർവഹിച്ചു.

എഐസിസിയുടെ നിർദ്ദേശപ്രകാരം അമേരിക്കയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്‍റെ ലയന ക്രമീകരണത്തിന്‍റെ ഭാഗമായും ഫിലഡൽഫിയയിലെ ലയന ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താതിരുന്നതിനാലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ എന്നു പുനർനാമകരണം ചെയ്തതായി ഔദ്യോഗികമായി ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്‍റ് ലീല മാരേട്ട് ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോദയുടെ അനുമതിയോടെ പ്രഖ്യാപിച്ചു . തുടർന്നു ലീല മാരേട്ട് 40 അംഗങ്ങൾക്കു ആയുഷ്കാല മെംബർഷിപ്പ് നൽകി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു .

ആദ്യ മെംബർഷിപ്പ് അറ്റോർണി ജോസ് കുന്നേൽ ലീലാ മാരേട്ടിനു നൽകി. ലയന സമ്മേളനത്തിൽ ഐഒസി ദേശീയ വൈസ് പ്രസിഡന്‍റ് പോൾ കറുകപ്പള്ളി, ഐഒസി കേരള നാഷണൽ വൈസ് ചെയർമാൻ ജോബി ജോർജ് എന്നിവർ പങ്കെടുത്ത്‌ ആശംസകൾ അറിയിച്ചു.

പെൻസിൽവാനിയ ഐഒസി കേരള ചാപ്റ്റർ 100 അംഗങ്ങളെ ചേർക്കുന്ന ബൃഹത് സംരംഭത്തിന് തുടക്കം കുറിച്ചതായി പ്രസിഡന്‍റ് സന്തോഷ് ഏബ്രഹാമും ജനറൽ സെക്രട്ടറി ഷാലു പുന്നൂസും സംയുക്തപ്രസ്താവനയിൽ അറിയിച്ചു. ഭാരതത്തിന്‍റെ മതസൗഹാർദ്ദത കാത്തു സൂക്ഷിക്കുവാനും സാഹോദര്യം നിലനിർത്തുവാനും കോൺഗ്രസ് അധികാരത്തിൽ മടങ്ങിയെത്തിയെങ്കിൽ മാത്രമേ സാധ്യമാകൂ എന്നു പ്രസിഡന്‍റ് സന്തോഷ് ഏബ്രഹാം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.



പെൻസിൽവാനിയ സംസ്ഥാനത്തുള്ള കോൺഗ്രസ് അനുഭാവികളായ എല്ലാ പ്രവാസികളെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി ഷാലു പുന്നൂസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവരങ്ങൾക്ക്: സന്തോഷ് എബ്രഹാം (ചാപ്റ്റർ പ്രസിഡന്‍റ്) 215 605 6914, ഷാലു പുന്നൂസ് (ചാപ്റ്റർ ജനറൽ സെക്രട്ടറി) 203 482 9123

ജീമോൻ റാന്നി