2024 തെ​ര​ഞ്ഞെ​ടു​പ്പ്: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രം​പി​ന് മു​ന്നേ​റ്റം
Thursday, November 25, 2021 10:52 PM IST
ജോ​ർ​ജി​യ: 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രം​പ് മു​ന്നേ​റു​ന്ന​താ​യി സ​ർ​വേ ഫ​ല​ങ്ങ​ൾ. 2020 ൽ ​ബൈ​ഡ​ൻ മു​ന്നേ​റി​യ സം​സ്ഥാ​ന​ങ്ങ​ളാ​യ അ​രി​സോ​ന, ജോ​ർ​ജി​യ, മി​ഷി​ഗ​ണ്‍, പെ​ൻ​സി​ൽ​വാ​നി​യ, വി​സ്കോ​ണ്‍​സി​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ബൈ​ഡ​നെ പി​ന്ത​ള്ളി ട്രം​പ് മു​ന്നേ​റു​ന്ന​താ​യി സൂ​ച​ന.

ക​ഴി​ഞ്ഞ ത​വ​ണ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് ന​ഷ്ട​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളാ​ണ്, ബൈ​ഡ​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ​ർ​വേ ഫ​ലം: അ​രി​സോ​ണ ട്രം​പ് 51% , ബൈ​ഡ​ൻ 43%, ജോ​ർ​ജി​യ ട്രം​പ് 48%, ബൈ​ഡ​ൻ 45%, പെ​ൻ​സി​ൽ​വാ​നി​യ ട്രം​പ് 51%, ബൈ​ഡ​ൻ 45%, മി​ഷി​ഗ​ണ്‍ ട്രം​പ് 53%, ബൈ​ഡ​ൻ 41%, വി​സ്കോ​ണ്‍​സി​ൻ ട്രം​പ് 52%, ബൈ​ഡ​ൻ 42%.

2024 ലെ ​റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ട്രം​പ് ആ​യി​രി​ക്കു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം വോ​ട്ട​ർ​മാ​രും സ​ർ​വേ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഈ ​അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്തു ട്രം​പ് പ്ര​ചാ​ര​ണ വി​ഭാ​ഗം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2024 ൽ ​ബൈ​ഡ​ൻ വീ​ണ്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്ക​യി​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ