ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ളാ ചാ​പ്റ്റ​ർ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, May 12, 2022 9:38 PM IST
ടി.​എ​ൻ വി​ശ്വ​ൻ രാ​മ​പു​രം
പാ​ലാ: ഓ​ർ​മ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കേ​ര​ളാ ചാ​പ്റ്റ​ർ പാ​ലാ​യി​ൽ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് ഫോ​റ​മാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ മാ​തൃ​വ​ന്ദ​ന സ​ന്ദേ​ശം ന​ൽ​കി.

യൂ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി ന​വീ​ൻ ഷാ​ജി (ദൂ​ബാ​യ്) , യൂ​ത്ത് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ൻ സോ​ജ​ൻ (ല​ണ്ട​ൻ), ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കു​വൈ​റ്റ് പ്രൊ​വി​ൻ​സ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ രാ​ജൂ ജോ​ണ്‍ എ​ന്നി​വ​ർ മാ​തൃ​ദി​നാ​ഘോ​ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​മ്മ​മാ​രെ റോ​സാ​പ്പൂ​ക്ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യാ റി​ട്ട. മാ​നേ​ജ​ർ എ. ​അ​ഗ​സ്റ്റി​ൻ മാ​തൃ​മം​ഗ​ള പ​ത്രം വാ​യി​ച്ചു. ഓ​ർ​മാ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ വി​മ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജൂ​ലി​യാ ജോ​യ് (യൂ​കെ), ന്ധ​അ​മ്മ​യും ജീ​വ​നും അ​ഭേ​ദ്യ​മാ​ണെ​ന്ന്’ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.