ഫാ. ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു
Friday, June 24, 2022 11:33 AM IST
ന്യൂയോർക്ക്: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. ജൂലൈ 7 ന് അമേരിക്കയിലെത്തുന്ന ഫാ. ഡേവിസ് ചിറമേൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ജൂലൈ 25 ന് മടങ്ങി പോകും. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഫാദർ ഡേവിസ് ചിറമേൽ വീണ്ടും അമേരിക്ക സന്ദർശിക്കുന്നത്.

കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിന് ശേഷം നാട്ടിലെത്തി അദ്ദേഹം ആരംഭിച്ച ഹങ്കർ ഹൻഡ് , ക്ലോത്ത് ബാങ്ക് , ഹൃദയപൂർവം പ്രവാസി എന്നീ പദ്ധതികൾ വൻ വിജയമായിരുന്നു. അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ സഹകരണം ഈ പദ്ധതികളുടെ വിജയത്തിന് സഹായകരമായി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 305 776 7752