സു​പ്രീംകോ​ട​തി ജ​ഡ്ജി സ്റ്റീ​ഫ​ൻ ബ്ര​യാ​ൻ വി​ര​മി​ക്കു​ന്നു; കെ​റ്റാ​ൻ​ജി ബ്രൗ​ണ്‍ ജാ​ക്സ​ണ്‍ ചു​മ​ത​ല​യേ​ൽ​ക്കും
Friday, July 1, 2022 5:27 AM IST
പി .പി ചെ​റി​യാ​ൻ
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി​യി​ൽ 30 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി 83കാ​ര​നാ​യ ജ​ഡ്ജി സ്റ്റീ​ഫ​ൻ ബ്ര​യാ​ൻ ജൂ​ലൈ 30 വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു. ജ​ഡ്ജി സ്റ്റീ​ഫ​ൻ ബ്ര​യാ​ൻ ഒ​ഴി​യു​ന്ന സ്ഥ​ന​ത്തേ​യ്ക്ക് അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ക​റു​ത്ത വ​ർ​ഗ​ക്കാ​രി കെ​റ്റാ​ൻ​ജി ബ്രൗ​ണ്‍ ജാ​ക്സ​ണ്‍ നി​യ​മി​ക്ക​പ്പെ​ടും.

ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്ത ജ​ഡ്ജി കെ​റ്റാ​ൻ​ജി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തോ​ടെ സു​പ്രീം​കോ​ട​തി​യി​ൽ ആ​കെ​യു​ള്ള ഒ​ൻ​പ​തു ജ​ഡ്ജി​മാ​രി​ൽ അ​ഞ്ചു പേ​ർ ക​ണ്‍​സ​ർ​വേ​റ്റീ​വ്സും നാ​ലു പേ​ർ ലി​ബ​റ​ൽ​സും ആ​കും. ഇ​തു​വ​രെ 6 പേ​രാ​യി​രു​ന്നു ക​ണ്‍​സ​ർ​വേ​റ്റീ​വ് ജ​ഡ്ജി​മാ​രു​ടെ ലി​സ്റ്റി​ൽ.

ഗ​ർ​ഭഛി​ദ്രം ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ത്തി​ൽ നി​ന്നും എ​ടു​ത്തു​മാ​റ്റു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി ആ​റു ക​ണ്‍​സ​ർ​വേ​റ്റീ​വ് ജ​ഡ്ജി​മാ​ർ അ​നു​കൂ​ലി​ച്ച​പ്പോ​ൾ മൂ​ന്നു പേ​രാ​യി​രു​ന്നു എ​തി​ർ​ത്ത​ത്. ബൈ​ഡ​ൻ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ പ​ല സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും ഭൂ​രി​പ​ക്ഷ ക​ണ്‍​സ​ർ​വേ​റ്റീ​സ് ജ​ഡ്ജി​മാ​രു​ടെ വി​യോ​ജി​പ്പു മൂ​ലം ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല.

ഇ​പ്പോ​ൾ സ്ഥാ​നം ഒ​ഴി​യു​ന്ന സ്റ്റീ​ഫ​നെ 1994ൽ ​ബി​ൽ ക്ലി​ന്‍റ​നാ​ണ് നി​യ​മി​ച്ച​ത്. യു​എ​സ് സെ​ന​റ്റ് 9 വോ​ട്ടി​നെ​തി​രെ 7 വോ​ട്ടു​ക​ളോ​ടു കൂ​ടി​യാ​ണ് നോ​മി​നേ​ഷ​ൻ അം​ഗീ​ക​രി​ച്ച​ത്. സു​പ്രീം കോ​ട​തി​യി​ൽ പു​തി​യ​താ​യി നി​യ​മി​ക്ക​പ്പെ​ട്ട കെ​റ്റാ​ൻ​ജി ചീ​ഫ് ജ​സ്റ്റി​സ് ജോ​ണ്‍ റോ​ബ​ർ​ട്ട്സി​ന്‍റെ മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. അ​മേ​രി​ക്ക​യു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ പു​തി​യ അ​ധ്യാ​യ​മാ​യി​രി​ക്കും ഇ​തോ​ടെ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടു​ക.