ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന​വും ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​വും ഓ​ഗ​സ്റ്റ് 21ന്
Monday, August 1, 2022 8:33 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന​വും ഐ​ഒ​സി (ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​വും ഓ​ഗ​സ്റ്റ് 21 ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫെ​റോ​ന ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ( 608 Welsh Rd, Philadelphia, PA 19115) ന​ട​ത്ത​പ്പെ​ടും.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി അം​ഗ​വും 2016 മു​ത​ൽ പെ​രു​ന്പാ​വൂ​ർ എം​എ​ൽ​എ​യും മു​ൻ എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന നേ​താ​വു​മാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ക​ലാ​കാ​രന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ഗാ​ന​മേ​ള, ഡാ​ൻ​സ്, തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​സ് കു​ന്നേ​ൽ (ചെ​യ​ർ​മാ​ൻ) 215 681 8679
സാ​ബു സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്) 267 980 7923
കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 215 421 9250