കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​നു വോ​ളി​ബോ​ൾ കി​രീ​ടം
Thursday, August 4, 2022 9:36 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വോ​ളി​ബോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. ജൂ​ലൈ 30 ന് ​ഡാ​ള​സ് സ്പോ​ർ​ട്സ് പ്ലെ​ക്സി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​ണ്ണി​വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഫാ​ർ​മേ​ഴ്സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​ളി​ബോ​ളി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ കി​രീ​ടം നേ​ടി​യ​ത്. ഷി​ബു, ബേ​ബി, സി.​വി.​ജോ​ർ​ജ് എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ളെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​ന്പി​ള്ളി, സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ നെ​ബു കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

വി​ജ​യി​ച്ച വോ​ളി​ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ ജോ​സ​ഫ് മോ​ഹ​നും ചെ​റി​യാ​ൻ ചൂ​ര​നാ​ട് മാ​നേ​ജ​രു​മാ​യി​രു​ന്നു. ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു മ​ത്സ​രം കാ​ണു​ന്ന​തി​നു നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​ന്പി​ള്ളി ന​ന്ദി പ​റ​ഞ്ഞു.