അ​ന്ന​മ്മ ക​ല്ല​റ​ക്ക​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Friday, December 9, 2022 6:23 AM IST
ക​റു​ത്തേ​ട​ത്ത് ജോ​ർ​ജ്
ഡാ​ള​സ്: ക​ല്ല​റ​ക്ക​ൽ കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ക​ല്ല​റ​ക്ക​ൽ(77) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ കു​ര്യ​ന്‍റെ കു​ടും​ബം ഡാ​ള​സി​ലെ കോ​പ്പ​ൽ സി​റ്റി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്. പ​രേ​ത പു​ത​പ്പ​ള്ളി അ​ഞ്ചേ​രി പാ​ണോ​ർ കു​ടും​ബാം​ഗ​മാ​ണ്. ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ലെ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പ​രേ​ത, സ​ഭാ​വി​ശ്വാ​സാ​നു​ഷ്ഠാ​ന​ങ്ങ​ള​ഇ​ൽ ഏ​റെ നി​ഷ്ക​ർ​ഷ​ത പാ​ലി​ച്ചി​രു​ന്ന ഒ​രം​ഗ​മാ​യി​രു​ന്നു.

മ​ക്ക​ൾ: ക്രി​സ്റ്റീ​ന, ബ്രാ​യ​ൻ. മ​രു​മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ടാം ​ക​ല്ല​റ​ക്ക​ൽ. കൊ​ച്ചു​മ​ക്ക​ൾ: അ​ലീ​ന, ജാ​ക്സ​ൻ, ഡൊ​മ​നി​ക്.

പൊ​തു​ദ​ർ​ശ​നം ഡിം​സ​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8.30 വ​രെ​യും സം​സ്കാ​ര ശു​ശ്രൂ​ഷ 10 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ​യും, ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് സം​സ്കാ​രം കോ​പ്പ​ൽ റോ​ളിം​ഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തും.