ക​ളി കാ​ര്യ​മാ​യി: മൂ​ന്നു വ​യ​സു​കാ​രി അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചു; സ​ഹോ​ദ​രി മ​രി​ച്ചു
Wednesday, March 15, 2023 8:35 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ മൂ​ന്ന് വ​യ​സു​കാ​രി​യാ​യ കു​ട്ടി അ​ബ​ദ്ധ​ത്തി​ല്‍ നാ​ലു വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ വെ​ടി​വ​ച്ച് കൊ​ന്നു. ടെ​ക്‌​സ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ളും ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ മൂ​ന്നു​വ​യ​സു​കാ​രി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ നാ​ലു വ​യ​സു​കാ​രി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.