ജോ​ർ​ജ് സി.​ചാ​ക്കോ അ​ന്ത​രി​ച്ചു
Sunday, March 26, 2023 1:23 AM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്/​തൃശൂർ​: തൃ​ശൂ​ർ ചീ​ര​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കു​ണ്ണി മാ​ഷി​ന്‍റെ മ​ക​ൻ
ജോ​ർ​ജ് സി.​ചാ​ക്കോ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ :പ​രേ​ത​യാ​യ ലീ​ന ജോ​ർ​ജ്. മർ​ത്തോ​മ സ​ഭാ മ​ണ്ഡ​ലാം​ഗം, അ​സം​ബ്ലി അം​ഗം, തൃ​ശൂർ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി, ശ്രീ ​ര​വി​വ​ർ​മ്മാ മ​ന്ദി​രം സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ​ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ജോ​ർ​ജ് തൃ​ശൂ​ർ ന​വീ​ൻ പ്രി​ന്‍റേഴ്​സ് ഉ​ട​മ​സ്ഥ​ൻ കൂ​ടി​യാ​യി​രു​ന്നു .

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക് മൃ​ത​ശ​രീ​രം മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്‌​സി​ലു​ള്ള ഭ​വ​ന​ത്തി​ൽ കോ​ണ്ടി​വ​ന്നു പൊ​തു​ദ​ര്ശ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കും . സം​സ്കാ​ര ശു​ശ്രൂ​ഷ ഞാ​യ​റാ​ഴ്ച (26-03-2023) ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ചു തു​ട​ർ​ന്ന് തൃ​ശൂ​ർ മാ​ർ​ത്തോ​മ എ​ബ​നേ​സ​ർ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

മ​ക്ക​ൾ :നെ​യ്‌​മ മാ​ത്യു -മാ​ത്യു​ജോ​ൺ (മ​സ്ക​റ്റ് )
നൈ​ഷ ഡി​ക്സ​ൺ -ഡി​ക്സ​ൺ വ​ട​ക്കേ​ത്ത​ല​ക്ക​ൽ (മെ​ക്കാ​ല​ൻ,ടെ​ക്സസ് )
ന​വീ​ൻ ജോ​ർ​ജ് -പ്രീ​ത (തൃ​ശൂ​ർ )
നെ​യ്‌​ജി ബി​നോ​യ് -ബി​നോ​യ് അ​ബ്ര​ഹം (മ​സ്ക​റ്റ് )
നി​ക്ക​ൽ ജോ​ർ​ജ് -അ​ഞ്ചു (ഓ​സ്‌​ട്രേ​ലി​യ )

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ഡി​ക്സ​ൺ വ​ട​ക്കേ​ത്ത​ല​ക്ക​ൽ (മെ​ക്കാ​ല​ൻ,ടെ​ക്സ​സ് ) 972 821 7918