പ്രഫ. കോ​ശി വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Tuesday, March 28, 2023 6:10 PM IST
ഡാളസ്: പ്രഫ. കോ​ശി വ​ർ​ഗീ​സ് (ബാ​ബി​ലൂ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഡാ​ള​സി​ലെ സ​ണ്ണി​വെ​യി​ൽ ന്യൂ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ. ഭാ​ര്യ: സൂ​സ​ൻ വ​ർ​ഗീ​സ് (യു​ടി സൗ​ത്ത് വെ​സ്റ്റ്), മ​ക്ക​ൾ: അ​ലി​സ​ൺ വ​ർ​ഗീ​സ് (ഡാ​ള​സ് കൗ​ണ്ടി), ആ​ൻ​ഡ്രൂ വ​ർ​ഗീ​സ്.

ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി കീ​രി​ക്കാ​ട്ടു വ​ർ​ഗീ​സ് കോ​ശി​യു​ടെ​യും ഗ്രേ​സി​ന്‍റെ​യും മൂ​ത്ത മ​ക​നാ​ണ്. 1986-ലാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.


37 വ​ർ​ഷ​മാ​യി ഡാ​ള​സി​ലെ റൗ​ല​റ്റ് സി​റ്റി​യി​ലാ​ണ് ​താ​മ​സം. നോ​ർ​ത്ത് ടെ​ക്സ​സി​ലെ വി​വി​ധ ക​മ്മ്യൂ​ണി​റ്റി കോ​ള​ജു​ക​ളി​ൽ പ്ര​ഫ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ലെ പാ​ർ​ക്ക്ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ വ​ഴി മാ​ന​സി​കാ​രോ​ഗ്യ ലൈ​സ​ണാ​യി‌​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.