"രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​സി​ൽ യു​എ​സി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ല്ല'
Wednesday, March 29, 2023 5:39 PM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ നി​യ​മ​ത്തോ​ടും നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യോ​ടു​മു​ള്ള ബ​ഹു​മാ​ന​മാ​ണെ​ന്നും ഇ​ന്ത്യ​ൻ കോ​ട​തി​യി​ലു​ള്ള കോൺഗ്രസ് മുൻ അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് വേ​ദാ​ന്ത് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന​ർ​ഥം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​സി​ൽ പ്ര​ത്യേ​ക ഇ​ട​പെ​ട​ൽ ന​ട​ത്തും എ​ന്ന​ല്ല എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യി പ​ങ്കു​വയ്ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലിനെ അ​യോ​ഗ്യ​നാ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2019-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ത്തി​ല്‍ മോ​ദി സ​മു​ദാ​യ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് കോ​ട​തി ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് രാ​ഹു​ലി​ന് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ ഇ​ട​പ​ഴ​ക​ലി​ൽ, ര​ണ്ട് ജ​നാ​ധി​പ​ത്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​രു താ​ക്കോ​ൽ എ​ന്ന നി​ല​യി​ൽ, ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് തു​ട​രും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ അ​മേ​രി​ക്കയുമായി രാ​ഹു​ൽ ഇ​ട​പ​ഴ​കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഞ​ങ്ങ​ൾ​ക്ക് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​മു​ള്ള ഏ​ത് രാ​ജ്യ​ത്തും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ അം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത ഒ​രാ​ളെ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു