ഓ​സ്റ്റി​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി പെ​രു​നാ​ൾ 15, 16 തീ​യ​തി​ക​ളി​ൽ
Sunday, April 2, 2023 11:24 AM IST
ജി​നു കു​ര്യ​ൻ പാ​മ്പാ​ടി
ടെ​ക്സാ​സ്: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​മാ​യ ടെ​ക്സ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​നി​ൽ‌ യാ​ക്കോ​ബാ​യ സു​റി​യാ​നി വി​ശ്വാ​സ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി ക​ർ​ത്താ​വി​ന്‍റെ അ​രു​മ​ശി​ഷ്യ​നും ഭാ​ര​ത​ത്തി​ന്‍റെ അ​പ്പോ​സ്തോ​ല​നു​മാ​യ മോ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ൽ പെ​രു​നാ​ൾ 15, 16 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, റാ​സ, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​ങ്ങ​നെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ എ​ൽ​ദോ മോ​ർ തീ​ത്തോ​സി​ന്റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും റ​വ. ഫാ. ​എ​ലി​യാ​സ് അ​ര​മ​ത്ത് (ഡാ​ല​സ്) റ​വ. ഡോ. ​ജോ​സ​ഫ് മ​ത്താ​യി (ഹൂ​സ്റ്റ​ൺ) സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ത്യേ​ക മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന,അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, പൊ​തു​സ​മ്മേ​ള​നം, ആ​ശി​ര്‍​വാ​ദം, നേ​ര്‍​ച്ച എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

തീ​ക്ഷ്ണ​മാ​യ വി​ശ്വാ​സം കൊ​ണ്ടു നി​റ​ഞ്ഞ് "എ​ന്‍റെ ക​ര്‍​ത്താ​വേ എ​ന്‍റെ ദൈ​വ​മേ (യോ​ഹ. 20:28) എ​ന്ന് ഉ​ത്‌​ഘോ​ഷി​ച്ച യേ​ശു​വി​ന്‍റെ ധീ​ര​നാ​യ അ​നു​ഗാ​മി​യും, ത​ന്നോ​ടൊ​പ്പം സ​ത്യ​ത്തി​ന്‍റെ​യും ജീ​വ​ന്‍റെ​യും വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഏ​വ​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന വി​ശ്വ​സ്ത ക്രി​സ്തു ശി​ഷ്യ​നു​മാ​യി​രു​ന്ന മോ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പെ​ട്ടു​കൊ​ണ്ടു അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക​ർ​ത്യ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യി വി​കാ​രി റെ​വ ഡോ: ​സാ​ക് വ​ർ​ഗീ​സ് അ​റി​യി​ച്ചു. മാ​നേ​ജി​ഗ് ക​മ്മി​റ്റി, ഭ​ക്ത സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ൽ ഇ​ട​വ​ക ഒ​ന്ന​ട​ക്കം പെ​രു​നാ​ളി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.