ഇ​യാം ടോം​ഗി "അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ' സീ​സ​ൺ 21 വി​ജ​യി
Tuesday, May 23, 2023 3:05 PM IST
പി.​പി.ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ‘അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ’ സീ​സ​ൺ 21 മ​ത്സ​ര​ത്തി​ൽ ഇ​യാം ടോം​ഗി(18) വി​ജ​യ കി​രീ​ട​മ​ണി​ഞ്ഞു. മേ​ഗ​ൻ ഡാ​നി​യേ​ൽ, കോ​ളി​ൻ സ്റ്റ​ഫ് എ​ന്നി​വ​ര്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

ബ്രി​ട്ടി​ഷ് സം​രം​ഭ​ക​നും ആ​ർ​ട്ടി​സ്റ്റ് മാ​നേ​ജ​രും ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ നി​ർ​മാ​താ​വു​മാ​യ സൈ​മ​ൺ ഫു​ള്ള​ർ ഒ​രു​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഗാ​നാ​ലാ​പ​ന ടെ​ലി​വി​ഷ​ൻ മ​ത്സ​ര പ​ര​മ്പ​ര​യാ​ണ് അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ.ഹ​വാ​യി​യി​ലെ ക​ഹു​കു​വി​ൽ നി​ന്നു​ള്ള ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ടോം​ഗി. റ​യാ​ൻ സീ​ക്ര​സ്റ്റ് ടോം​ഗി​യെ വി​ജ​യി കി​രീ​ട​മ​ണി​യി​ച്ചു.