മേ​യ​ർ സ​ജി ജോ​ർ​ജ്, സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗം മ​നു ഡാ​നി എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Wednesday, May 24, 2023 12:08 PM IST
പി.​പി.​ചെ​റി​യാ​ൻ
ടെ​ക്‌​സ​സ്: സ​ണ്ണി​വെ​യ്ല്‍ സി​റ്റി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി ജോ​ർ​ജ് മേ​യ​റാ​യും സ​ണ്ണി​വെ​യ്ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ പ്ലേ​യ്‌​സ് 3ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി മ​നു ഡാ​നി കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ടൗ​ൺ സെ​ക്ര​ട്ട​റി റേ​ച്ച​ൽ റാം​സെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.



15 വ​ര്‍​ഷം സ​ണ്ണി​വെ​യ്ല്‍ സി​റ്റി കൗ​ണ്‍​സി​ല​ര്‍, പ്രൊ ​ടെം മേ​യ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സ​ജി തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​മാ​ണ് സി​റ്റി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ര്യ: ഡോ.​ജ​യാ ജോ​ർ​ജ്. മ​ക്ക​ൾ: ആ​ൻ ജോ​ർ​ജ്, ആ​ൻ​ഡ്രൂ ജോ​ർ​ജ്.

ശ​ക്ത​യാ​യ എ​തി​രാ​ളി സാ​റ ബ്രാ​ഡ്‌​ഫോ​ര്‍​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​നു ഡാ​നി വി​ജ​യം കൈ​വ​രി​ച്ച​ത്. സ​ണ്ണി​വെ​യ്ല്‍ ബെ​യ്‌​ല​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തെ​റാ​പി​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നു സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.




ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ കാ​ത്ത​ല​ക്ക് ച​ര്‍​ച്ച് അം​ഗ​മാ​ണ്. അ​റ്റോ​ര്‍​ണി​യാ​യ ഡാ​നി ത​ങ്ക​ച്ച​നാണ് ഭർത്താവ്. മ​ക്ക​ൾ: ദ​യ, ല​യ, ലി​യൊ.



സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്, ബെ​ന്നി ജോ​ൺ എ​ന്നി​വ​ർ ഇ​രു​വ​രെ​യും ആ​ദ​രി​ച്ചു.