ടെ​ക്സ​സിൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ്; നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്ന് രണ്ട് മ​ര​ണം, ഏഴ് പേ​ർ​ക്ക് പരിക്ക്
Thursday, May 25, 2023 3:56 AM IST
പി.പി ​ചെ​റി​യാ​ൻ
കോ​ൺ​റോ(​ടെ​ക്സ​സ് ): ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളും മ​ര​ച്ചി​ല്ല​ക​ളും പൊ​ട്ടി​വീ​ണ് കോ​ൺ​റോ​യി​ൽ ലാ​ഡെ​റ ക്രീ​ക്കി​ൽ നി​ർമാ​​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു.

പ​മ്പാ​നേ​റി​യ ഡ്രൈ​വി​ലെ കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ക​ൺ​റോ അ​സി​സ്റ്റ​ന്റ് ഫ​യ​ർ ചീ​ഫ് മൈ​ക്ക് ലെ​ഗൗ​ഡ്സ് പ​റ​ഞ്ഞു . പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ ഏ​രി​യാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തിൽപ്പെട്ടവരെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.നാ​ശ​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല, എ​ന്നി​രു​ന്നാ​ലും ചൊ​വ്വാ​ഴ്ച മി​ക്ക​യി​ട​ത്തും കോ​ൺ​റോ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് കാ​ണ​പ്പെ​ട്ടു.​ പ്ര​ദേ​ശത്ത് നിന്ന് സുരക്ഷസ്ഥാനത്തേക്ക് മാറണമെന്ന് നി​യ​മ​പാ​ല​ക​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.