ഹൂ​സ്റ്റ​ണി​ൽ കാറിൽ നാല് വയസു​കാ​ര​ൻ മ​രി​ച്ച നിലയിൽ
Saturday, May 27, 2023 10:56 AM IST
പി.പി.ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ നാ​ല് വയസുകാരൻ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് രണ്ട് കു​ട്ടി​ക​ളെ കാറി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഓ​റി​യോ​ളി​ലെ 200 ബ്ലോ​ക്കി​ലെ വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ നാ​ല് വ​യ​സു​കാ​ര​നും ര​ണ്ട് വ​യ​സു​കാ​ര​നും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഒ​രു കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

കു​ട്ടി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ട് ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെന്നും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.