ദൈ​വ​സ​ന്നി​ധി​യി​ൽ ശാ​ന്ത​മാ​യി ധ്യാ​നി​ക്കു​വാ​ൻ നാം ​തയാ​​റാ​വ​ണം: മാ​ർ ഫീ​ലെ​ക്സി​നോ​സ്
Thursday, June 1, 2023 1:49 AM IST
ജീ​മോ​ൻ റാ​ന്നി
ന്യൂ​യോ​ർ​ക്ക് : കോ​വി​ഡാ​ന​ന്ത​ര ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​വാ​നും ജീ​വി​ത​സ​മാ​ധാ​നം ല​ഭ്യ​മാ​ക്കു​വാ​നും ശാ​ന്ത​മാ​യി ദൈ​വ​സ​ന്നി​ധി​യി​ൽ ധ്യാ​നി​ക്കു​വാ​നും നാം ​ത​യാ​റാ​വേ​ണ്ടി​യി​രി​ക്കു​ന്നു എന്ന് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ പീലെക്‌സിനോസ് എപ്പിസ്‌കോപ്പ.

സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക -യൂ​റോ​പ്പ് ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ (നോർത്ത് ഈസ്റ്റ് ആർഎസി ) ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​ക, കു​ടും​ബ, വ്യ​ക്തി ജീ​വി​ത​ങ്ങ​ളി​ൽ നേ​രി​ടു​ന്ന സാ​മൂ​ഹി​ക, വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സാ​ന്ത്വ​നം ല​ഭ്യ​മാ​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോംഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ഉ​ദ്​ഘാ​ട​നം ചെ​യ്‌​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Family Enrichment Program കോ​ർ​ഡി​നേ​റ്റ​ർ ​ടോം ഫി​ലി​പ്പ് കു​ടും​ബ സ​മ്പു​ഷ്ടീ​ക​ര​ണ പ​രി​പാ​ടി​യേ​യും അ​തി​നു കീ​ഴി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വെൽനെസ് വർക്ക്ഷിപ്പിനെക്കുറിച്ചുള്ള പ്ര​സ്‌​താ​വ​ന ന​ട​ത്തി. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് ഡോ. ​അ​നി​ൽ ചാ​ക്കോ(അസോസിയേറ്റ് പ്രഫ. ഡിപ്പാർട്ട്മെന്‍റ് ഓഫ് അപ്ലയിഡ് ഫിസിയോളജി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി) , ബെ​റ്റ്സി ചാ​ക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റ​വ. ബി​ജു പി. ​സൈ​മ​ൺ (ഫിലഡൽഫിയ മാര്‍ത്തോമ്മ പള്ളി വികാരി) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്റ് റ​വ. വി.​ടി. തോ​മ​സി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സൂ​സി എ​ബ്ര​ഹാം ജോ​ർ​ജ് വേ​ദ​വാ​യ​ന​യും റ​വ. പി.​എം. തോ​മ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. നോർത്ത് ഈസ്റ്റ് ആർഎസി സെ​ക്ര​ട്ട​റി തോ​മ​സ് ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.