സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പൊ​തു ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്തി
Friday, June 2, 2023 7:03 AM IST
സ്റ്റീ​ഫ​ൻ ചൊ​ള്ളം​മ്പേ​ൽ
ഷിക്കാ​ഗോ: സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മേയ് 28 ന് ​പൊ​തു ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് സ​മൂ​ഹ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​ത്തോ​ടെ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ച​ട​ങ്ങി​ന് ആ​രം​ഭം കു​റി​ച്ചു . 24 കു​ട്ടി​ക​ളാ​യി​രു​ന്നു ഈ ​വ​ർ​ഷം ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നാ​യി ഒ​രു​ങ്ങി​യ​ത്.

ഇ​ട​വ​ക വി​കാ​രി ഫാ​. തോ​മ​സ് മു​ള​വ​നാ​ലി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ വി.​ബ​ലി​യി​ൽ , സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി ഫാ.​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി.​വി​കാ​രി ഫാ.​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ.​സി​ജു മു​ട​ക്കോ​ടി​ൽ. ഫാ.​റെ​നി ക​ട്ടേ​ൽ, ഫാ. ​ജോ​ർ​ജു​കു​ട്ടി താ​ന്നി​ച്ചു​വ​ട്ടി​ൽ , ഫാ.​മാ​ത്യു കൈ​ത​മ​ല​യി​ൽ, ഫാ.​ജോ​ന​സ് ചെ​റു​നി​ല​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ച​ർ​ച്ച് ക്വ​യ​ർ ടീ​മി​ന് അ​നി​ൽ മ​റ്റ​ത്തി​ൽ​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി.

ദൈ​വാ​ല​യ​ത്തി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കുശേ​ഷം കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഏ​വ​ർ​ക്കും വൈ​റ്റ് ഈ​ഗി​ൾ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ വി​രു​ന്നു സ​ൽ​ക്കാ​രം ഒ​രു​ക്കി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്ത വി​രു​ന്നു സ​ൽ​ക്കാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജ​സ്റ്റി​ൻ തെ​ങ്ങി​നാ​ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​വാ​ടി അ​വ​ത​ര​ണം ച​ട​ങ്ങി​ന് ഏ​റെ തി​ള​ക്ക​മേ​കി. ഡിആർഇ സ​ജി പു​തൃ​ക്ക​യി​ൽ , അ​സി.ഡിആർഇ മ​നി​ഷ് കൈ​മൂ​ല​യി​ൽ , വേ​ദ​പാ​ഠ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട നേ​തൃ​ത്വം ന​ൽ​കി.

ദൈ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് ച​ർ​ച്ച എ​ക്സി​ക്യൂ​ട്ടീ​വും,സി​സ്റ്റേ​ഴ്സും നേ​തൃ​ത്വം ന​ൽ​കി.