പ​മ്പ ഫി​ലഡ​ൽ​ഫി​യ 56 ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ ടൂർണ​​മെ​ൻ​റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, June 8, 2023 7:15 AM IST
സു​മോ​ദ് നെ​ല്ലി​ക്കാ​ല
ഫി​ലഡ​ൽ​ഫി​യ: ജൂ​ൺ 24 നു ​ന​ട​ത്ത​പ്പെ​ടു​ന്ന പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ൻ​റ്റ് (പ​മ്പ) യു​ടെ 56 ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്റ്റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 ഡോളർ , ര​ണ്ടാം സ​മ്മാ​ന​മാ​യി 750 ഡോളർ, മൂ​ന്നാം സ​മ്മാ​ന​മാ​യി 500 ഡോളർ, നാ​ലാം സ​മ്മാ​ന​മാ​യി 300 ഡോളർ, കൂ​ടാ​തെ ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. (Venue: 608 Welsh road Philadelphia 19115).

ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് https://pampaphila.org/#Card എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്‌. ഒ​രു ടീ​മി​ന് 300 ഡോളറാണ് രജി​സ്ട്രേ​ഷ​ൻ ഫീ​സ്. ചു​രു​ക്കം ടീ​മു​ക​ൾ​ക്ക് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നു സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.


പ​മ്പ അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സു​ധ ക​ർ​ത്താ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് കോ​ർ​ഡി​നേ​റ്റ​ർ​സ്.

കൂടുതൽ വിവരങ്ങൾക്ക് 267 322 8527 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.