യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ത‌​ട​ഞ്ഞു
Wednesday, November 29, 2023 3:41 PM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ഗു​രു​ദ്വാ​ര​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ത​ര​ൺ​ജി​ത് സിം​ഗ് സ​ന്ധു​വി​നെ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ലെ ഹി​ക്‌​സ്‌​വി​ല്ലെ ഗു​രു​ദ്വാ​ര​യി​ലാ​ണ് സം​ഭ​വം.

ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ​ കൊ​ല​പ്പാ​ത​ക​ത്തി​ലും സി​ഖ്‌​സ് ഫോ​ർ ജ​സ്റ്റി​സ് (എ​സ്‌​എ​ഫ്‌​ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നുവിനെ കൊല്ലാൻ ശ്രമിച്ചതിലും ത​ര​ൺ​ജി​തി​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.