ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Friday, December 1, 2023 1:48 PM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് കേ​ര​ള ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തും.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളോ​ട് ചേ​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് കേ​ര​ള ക്ല​ബി​ന്‍റെ​യും യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് ഫോ​റ​ത്തി​ന്‍റെ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ര​ള ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലോ ആ​ൽ​ബ​ർ​ട്ട്, ആ​ശ മ​നോ​ഹ​ര​ൻ, ജെ​യ്‌​മോ​ൻ ജേ​ക്ക​ബ്, ഷി​ബു ദേ​വ​പാ​ല​ൻ, ഗൗ​തം ത്യാ​ഗ​രാ​ജ​ൻ, ഉ​ഷ കൃ​ഷ്ണ​കു​മാ​ർ, ഷാ​ര​ൺ സെ​ബാ​സ്റ്റ്യ​ൻ, മി​നി ചാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.