അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യി​ൽ മേ​ജ​റാ​യി മ​ല​യാ​ളി വ​നി​ത സി​ബി​ൽ രാ​ജ​ൻ
Wednesday, February 21, 2024 8:00 AM IST
പി.പി. ​ചെ​റി​യാ​ൻ
ബാ​ർ​ക്സ്ഡെ​യ്ൽ (ലൂ​സി​യാ​ന) അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യി​ൽ മ​ല​യാ​ളികൾക്ക് അഭിമാന നേട്ടവുമായി മേജർ പദവിയിലെത്തി തിരുവല്ല സ്വദേശി . അ​ഭി​ഭാ​ഷ​ക​യാ​യ സി​ബി​ൽ രാ​ജ​നാ​ണ് ബാ​ർ​ക്സ്ഡെ​യ്ൽ എ​ട്ടാം വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. കേ​ണ​ൽ ജോ​ഷ്വാ യോ​നോ​വ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് മ​ല​യാ​ളി വ​നി​ത മേ​ജ​റാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.​സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഡാ​ള​സി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളാ​യ തി​രു​വ​ല്ല ക​ല്ലു​ങ്ക​ൽ, തേ​ക്കി​ൽ തു​ണ്ടി​യി​ൽ തോ​മ​സ് രാ​ജ​നും അ​നു രാ​ജ​നും പ​ങ്കെ​ടു​ത്തു.

എ​ട്ടാം വ്യോ​മ​സേ​ന ബേ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴി​ൽ ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ ലോ ​ആ​ൻ​ഡ് എ​ത്തി​ക്സി​ൽ ക​മാ​ൻ​ഡ​ർ​ക്കും സ്റ്റാ​ഫി​നും നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​താ​ണ് സി​ബി​ൽ രാ​ജ​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. എ​ട്ടാം ലീ​ഗ​ൽ ഓ​ഫി​സി​ൽ ചേ​രു​ന്ന​തി​നു മു​ൻ​പ് സി​ബി​ൽ രാ​ജ​ൻ ബാ​ർ​ക്ക്സ്ഡ​യി​ൽ എ​യ​ർ​ഫോ​ർ​സ്‌​സ് ബേ​സി​ൽ ഏ​രി​യാ ഡി​ഫ​ൻ​സ് കൗ​ൺ​സി​ല​റാ​യും ടെ​ക്സ​സ് സു​പ്രീം കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ഭ​ർ​ത്താ​വ് മൈ​ക്ക​ൾ ഹാ​ൻ​സ് . സ​ഹോ​ദ​ര​ൻ സി​റി​ൽ, സ​ഹോ​ദ​രി ഷെ​റി​ൽ.