ട്രംപിന്‍റെ പ്രചാരണം ഇനി അടച്ചിട്ട വേദികളിൽ
Thursday, July 25, 2024 7:46 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വ​​​ധ​​​ശ്ര​​​മം നേ​​​രി​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​നി തു​​​റ​​​ന്ന വേ​​​ദി​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. സു​​​ര​​​ക്ഷാ​​ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട വേ​​​ദി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന ട്രം​​​പ് തു​​​റ​​​ന്ന വേ​​​ദി​​​ക​​​ളി​​​ൽ നൂ​​​റുക​​​ണ​​​ക്കി​​​നു റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​മാ​​​സം 13നു ​​​പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ റാ​​​ലി​​​ക്കി​​​ടെ ട്രം​​​പി​​​ന്‍റെ വ​​​ല​​​ത്തേ​​​ ചെവി​​​യി​​​ൽ വെ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.


ട്രം​പി​നു നേ​ർ​ക്കു വ​ധ​ശ്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് സു​ര​ക്ഷ ന​ല്കു​ന്ന സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ൻ​സി​യു​ടെ മേ​ധാ​വി കിം​ബ​ർ​ലി ചീ​റ്റ്‌​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വ​ച്ചി​രു​ന്നു.