കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി​യു​ടെ ഹാ​സ്യ സാ​ഹി​ത്യ അവാർഡ്​ സു​നീ​ഷ് വാ​ര​നാ​ടിന്
Tuesday, July 30, 2024 1:13 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ന്യൂ‌യോർക്ക്: കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി​യു​ടെ (ഹാ​സ്യ സാ​ഹി​ത്യം) ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് സു​നീ​ഷ് വാ​ര​നാ​ടി​ന്. സു​നീ​ഷി​ന്‍റെ വാ​ര​നാ​ട​ൻ ക​ഥ​ക​ൾ എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്ക്കാ​രം. സു​നീ​ഷ് എ​ഴു​ത്തു​കാ​ര​ൻ മാ​ത്ര​മ​ല്ല, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

പ​ത്ര പ്ര​വ​ർ​ത്ത​ക​ൻ, സി​നി​മാ തി​ര​ക്ക​ഥാ​കൃ​ത്ത്, അ​ഭി​നേ​താ​വ്, സ്റ്റാ​ൻ​ഡ​പ്പ് കൊ​മേ​ഡി​യ​ൻ, ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ കാ​ല​ങ്ങ​ളാ​യി തി​ള​ങ്ങി നി​ൽ​ക്കു​ന്ന സു​നീ​ഷ് "ഹ​ലോ മൈ​ക്ക് ടെ​സ്റ്റിം​ഗ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ​യും ര​ച​യി​താ​വാ​ണ്.


മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച "മോ​ഹ​ൻ​ലാ​ൽ', നാ​ദി​ർ​ഷ​യു​ടെ സം​വി​ധാ​ന​ത്തി​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​യ "ഈ​ശോ', ഉ​ട​ൻ റി​ലീ​സാ​കു​ന്ന "പൊ​റാ​ട്ട്നാ​ട​കം' എ​ന്നി​വ​യാ​ണ് സു​നീ​ഷ് ര​ച​ന നി​ർ​വ്വ​ഹി​ച്ച ചി​ത്ര​ങ്ങ​ൾ.

അ​മേ​രി​ക്ക, കാ​ന​ഡ, ഓ​സ്‌‌​ട്രേ​ലി​യ തു​ട​ങ്ങി ഉ​ഗാ​ണ്ട വ​രെ​യു​ള്ള ഒ​ട്ടേ​റെ വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള മൂ​വാ​യി​ര​ത്തോ​ളം വേ​ദി​ക​ളി​ൽ സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​നം സ്വ​ന്തം തി​ര​ക്ക​ഥ​യി​ൽ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ത‌​യാ​റെ​ടു​ക്കു​ക​യാ​ണ് സു​നീ​ഷ്.