വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ബ്ലെ​സി​ക്ക്
Friday, August 2, 2024 12:19 PM IST
ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട്
തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗോ​ൾ​ഡ​ൻ റേ ​ഫി​ലിം അ​വാ​ർ​ഡ് (സു​വ​ർ​ണ്ണ മ​യൂ​ഖം 2024) സം​വി​ധാ​യ​ക​ൻ ബ്ലെ​സി​ക്ക് സ​മ്മാ​നി​ക്കും.

വെ​ള്ളി‌​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റി​ജ​ൻ​സി ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന 14-ാമ​ത് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ചാ​യി​രി​ക്കും പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​യി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്ക്കാ​രം.

പൃ​ഥ്വി​രാ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്ര ആ​വി​ഷ്കാ​ര​ത്തി​നു​ള്ള പ്ര​വാ​സ ലോ​ക​ത്തെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളു​ടെ​യും ആ​ദ​ര​വാ​യി​രി​ക്കും ഈ ​അം​ഗീ​കാ​ര​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​രെ കൂ​ടാ​തെ രാ​ഷ്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും നാ​ലു ദി​വ​സ​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഇ​ന്ത്യ റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ.​വി​ജ​യ​ല​ക്ഷ്മി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​പി.​എം. നാ​യ​ർ ഐ​പി​എ​സ് (റി​ട്ട.) എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി മെ​മ്മോ​റി​യ​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്‍റേ​ൺ അ​വാ​ർ​ഡ് പ്ര​മു​ഖ വ്യ​വ​സാ​യി ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി​ക്കും സാ​ഹി​ത്യ​പു​ര​സ്കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ വ​ർ​മ​യ്ക്കും ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ദ്മ​ശ്രീ അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യി ത​മ്പു​രാ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

"സ​ർ​ഗാ​ത്മ​ക​ത​യി​ലേ​ക്കു​ള്ള സ​മ​ഗ്ര സ​ഞ്ചാ​രം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്രേം​കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി), ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ് ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി), ക​വി​യും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ രാ​ജീ​വ് ആ​ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.


അ​ന്താ​രാ​ഷ്‌​ട്ര സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ഐ.വി. ശ​ശി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട് അ​റി​യി​ച്ചു.

മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലിം: നൈ​റ്റ് കോ​ൾ, ര​ണ്ടാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലിം: അ​വ​ന്തി​ക, മി​ക​ച്ച സം​വി​ധാ​യ​ക​ൻ: പ്ര​കാ​ശ് പ്ര​ഭാ​ക​ർ (വേ​രു​ക​ൾ & അ​ൽ​ഷി​മേ​ഴ്‌​സ്), മി​ക​ച്ച ന​ട​ൻ: മോ​ഹ​ൻ ( നൈ​റ്റ് കോ​ൾ), മി​ക​ച്ച ന​ടി: സീ​മ ജി ​നാ​യ​ർ (പെ​രു​മ്പ​റ), മി​ക​ച്ച ബാ​ല​താ​രം: മാ​സ്റ്റ​ർ ആ​ദി​ത്യ​ൻ (ല​ക്ഷ്യം), മി​ക​ച്ച തി​ര​ക്ക​ഥ: സ​മോ​ദ് ആ​ർ ക​ണ്ണാ​ട്ട് (ഇ​നി​യും എ​ത്ര​നാ​ൾ), മി​ക​ച്ച ഡിഒ​പി: സ​ന്ദീ​പ് ക​ണ്ണൂ​ർ (ഡേ -14), പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് - ഷോ​ർ​ട്ട് ഫി​ലിം (കാമ​റ റോ​ളിം​ഗ് ആ​ക്ഷ​ൻ).

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള(യുഎസ്എ), ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി(ഷാർജ), ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണം​പ​ള്ളി(യുഎസ്എ), ഗ്ലോ​ബ​ൽ ട്രെ​ഷ​റ​ർ സാം ​ഡേ​വി​ഡ് മാ​ത്യു(‌യുകെ), കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.കെ.ജി. വി​ജ​യ​ല​ക്ഷ്‌​മി(ഇന്ത്യ), ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. പി.എം. നാ​യ​ർ ഐപിഎസ് (റി‌ട്ട.), സെ​ക്ര​ട്ട​റി ഡോ. അ​ജി​ൽ അ​ബ്ദു​ള്ള(ഇന്ത്യ), കോ ​ക​ൺ​വീ​നേ​ഴ്‌​സ് കെ ​കൃ​ഷ്ണ​കു​മാ​ർ(ഇന്ത്യ),

അ​നീ​ഷ് ജെ​യിം​സ് (യുഎസ്എ), ക്രി​സ്റ്റ​ഫ​ർ വ​ർഗീ​സ്(ദുബായി), ജോ​ളി പ​ട​യാ​റ്റി​ൽ(ജർമനി), വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ​റോം വ​ര്ഗീ​സ് (യുഎഇ), ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട്(യുഎഇ), മേ​ഴ്‌​സി ത​ട​ത്തി​ൽ(ജർമനി), പ്രോ​ഗ്രാം ക​മ്മി​റ്റി ജോ​ളി ത​ട​ത്തി​ൽ(ജർമനി), ഫി​നാ​ൻ​സ് ക​മ്മി​റ്റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ(യുഎഇ), സ്‌​പോ​ൺ​സ​ർ​ഷി​പ് ക​മ്മി​റ്റി രാ​ജേ​ഷ് പി​ള്ള(‌യുഎഇ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കും.