കമല ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക്ക് ചെ​നി
Saturday, September 7, 2024 7:44 AM IST
പി.പി. ​ചെ​റി​യാ​ൻ
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വരുന്ന ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ലൈ​നു​ക​ൾ മ​റി​ക​ട​ന്ന് കമല ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക്ക് ചെ​നി വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ​ഇ​നി ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ൽ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെന്ന് ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


​പൗ​ര​ന്മാ​ർ എ​ന്ന നി​ല​യി​ൽ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ പ​ക്ഷ​പാ​ത​ത്തി​ന് അ​തീ​ത​മാ​യി രാ​ജ്യ​ത്തെ പ്ര​തി​ഷ്ഠി​ക്കാ​ൻ ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കും ക​ട​മ​യു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ക​മ​ലാ ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​ന്ന​തെന്ന് ഡി​ക്ക് ചെ​നി പ​റ​ഞ്ഞു.