ട്രം​പി​നെ​തി​രാ​യ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി
Friday, September 13, 2024 12:45 PM IST
വാ​ഷിം​ഗ്ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ൾ യു​എ​സ് കോ​ട​തി ത​ള്ളി. യു​എ​സ് സ്റ്റേ​റ്റി​ലെ 2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സി​ലെ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ജോ​ർ​ജി​യ ജ​ഡ്ജി വ്യാ​ഴാ​ഴ്ച ത​ള്ളി​യ​ത്.

ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ തെ​റ്റാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ ചു​മ​ത്താ​ൻ സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഫു​ൾ​ട്ട​ൺ കൗ​ണ്ടി ജ​ഡ്ജി സ്കോ​ട്ട് മ​ക്കാ​ഫി ക​ണ്ടെ​ത്തി.


ട്രം​പി​നെ​തി​രാ​യ എ​ട്ട് കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​സി​ന്‍റെ ബാ​ക്കി ഭാ​ഗം മു​ന്നോ​ട്ട് പോ​കാ​ൻ മ​ക്കാ​ഫി അ​നു​വ​ദി​ച്ചു.